'ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യം'; കന്നി വോട്ടര്‍മാര്‍ക്ക് ആശംസ അറിയിച്ച് സഞ്ജു, വീഡിയോ

'നാടാണ് നമ്മുടെ ടീം. നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ നാടിന് വേണ്ടി കളിക്കുന്നതിന് തുല്യമാണ്'
'ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യം'; കന്നി വോട്ടര്‍മാര്‍ക്ക് ആശംസ അറിയിച്ച് സഞ്ജു, വീഡിയോ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ ആദ്യമായി വോട്ടുചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംസ്ഥാനത്തെ കന്നി വോട്ടര്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ച് സഞ്ജു എത്തിയത്.

'ഹായ്, ഞാന്‍ സഞ്ജു സാംസണ്‍. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ്. നാടിനെ നയിക്കാന്‍ കഴിവും അറിവുമുള്ളവരെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരം പാഴാക്കരുത്. നാടാണ് നമ്മുടെ ടീം. നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ നാടിന് വേണ്ടി കളിക്കുന്നതിന് തുല്യമാണ്. വോട്ട് ചെയ്ത് നാടിനെ വിജയിപ്പിക്കാന്‍ എല്ലാ പുതിയ വോട്ടര്‍മാര്‍ക്കും കഴിയട്ടെ. ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന എല്ലാ കൂട്ടുകാര്‍ക്കും എന്റെ ആശംസകള്‍', സഞ്ജു വീഡിയോയില്‍ പറയുന്നു.

ഏപ്രില്‍ 19ന് ആരംഭിച്ച് ജൂണ്‍ ഒന്ന് വരെയുള്ള 44 ദിവസങ്ങള്‍ നീളുന്ന ദൈര്‍ഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. ജൂണ്‍ നാലിന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com