പ്രേമലു, ഗുണ കേവ്, ഗഗന്‍യാന്‍; സാംപിള്‍ വെടികെട്ട് ഇങ്ങനെയെങ്കില്‍ ബാക്കിയോ? പ്രത്യേകതകള്‍ അറിയാം

രാത്രി 7 ന് ആരംഭിക്കുന്ന സാമ്പിള്‍ വെടിക്കെട്ട് രാത്രി 9 ന് അവസാനിക്കും.
പ്രേമലു, ഗുണ കേവ്, ഗഗന്‍യാന്‍; സാംപിള്‍ വെടികെട്ട് ഇങ്ങനെയെങ്കില്‍ ബാക്കിയോ? പ്രത്യേകതകള്‍ അറിയാം

തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് നടക്കുമ്പോള്‍ പൂരപ്രേമികളെ കാത്തിരിക്കുന്നത് കണ്ണിനെയും കാതിനെയും അമ്പരപ്പിക്കുന്ന വമ്പന്‍ കാഴ്ച്ച. ഇന്ന് രാത്രി ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയുമാണ് സാംപിളിന് തിരികൊളുത്തുക. രാത്രി 7 ന് ആരംഭിക്കുന്ന സാമ്പിള്‍ വെടിക്കെട്ട് രാത്രി 9 ന് അവസാനിക്കും.

വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് പാറമേക്കാവും വടക്ക് ഭാഗത്ത് തിരുവമ്പാടിയുമാണ് സാമ്പിള്‍ വെടിക്കെട്ട് ഒരുക്കും. ചരിത്രത്തിലാദ്യമായി ഒരു ലൈസന്‍സിയിലാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ടൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് കരാറുകാരന്‍.

സാമ്പിള്‍ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗഗന്‍യാന്‍, പ്രേമലു, ഗുണ കേവ് ഇങ്ങനെ പോകുന്നു സാമ്പിള്‍ വെടിക്കെട്ട് കാഴ്ച്ചയിലെ അത്ഭുതങ്ങള്‍. ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍, ബഹുവര്‍ണ അമിട്ടുകള്‍ എന്നിവയാണ് പ്രധാനം. ആകാശത്ത് ഹൃദയാകൃതിയില്‍ വിരിയുന്നതാണ് പ്രേമലു, പൊട്ടി വിരിഞ്ഞശേഷം താഴേക്ക് ഊര്‍ന്നിറങ്ങുന്നത് ഗുണകേവ്, ഇന്ത്യയുടെ ബഹിരാവകാശ ഗവേഷണ ദൗത്യത്തിന്റെ പേരില്‍ ഗഗന്‍യാന്‍ എന്നിവയാണ് സവിശേഷത. ഇതിന് പുറമേ ഡാന്‍സിംഗ് അംബ്രേലയും ഉണ്ട്. ചെറു കുടകള്‍ വിരിയുന്ന സാധാരണ അംബ്രേലയുടെ കൂടിയ ഇനം ആണിത്.

രാവിലെ 10.30 നും 11 നും യഥാക്രമം തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദര്‍ശനം തുടങ്ങും ചമയം. നാളെ പാതിരാത്രി വരെ നീളും. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി പൊലീസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com