മരം വീണ് ഇലക്ഷന്‍ സ്‌ക്വാഡ് ടീമിന്റെ കാര്‍ തകര്‍ന്നു

ഉദ്യോഗസ്ഥര്‍ പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു അപകടം
മരം വീണ് ഇലക്ഷന്‍ സ്‌ക്വാഡ് ടീമിന്റെ കാര്‍ തകര്‍ന്നു

കോട്ടയം: മരം വീണ് ഇലക്ഷന്‍ സ്‌ക്വാഡ് ടീമിന്റെ കാര്‍ തകര്‍ന്നു. കോട്ടയം മാഞ്ഞൂരിലാണ് ഇലക്ഷന്‍ സ്‌ക്വാഡ് ടീമിന്റെ വാഹനത്തിന് പുറത്തേക്ക് മരം വീണത്. മാഞ്ഞൂര്‍ ഇരവിമംഗലം ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ മൈതാനത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു അപകടം. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com