മോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവ് ഒരു കോടി; 50 ലക്ഷം അനുവദിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തില്‍ എത്തിയത്.
മോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവ് ഒരു കോടി; 50 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവായത് ഒരു കോടി രൂപ. ഇതില്‍ 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. 14,15 തിയ്യതികളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. വിവിഐപി സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തില്‍ എത്തിയത്. ആലത്തൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂര്‍ മൈതാനത്തും ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയിലുമാണ് മോദിയെത്തിയത്.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതികൂട്ടിലാക്കിയായിരുന്നു മോദിയുടെ പ്രസംഗം. കരുവന്നൂരില്‍ കൊള്ള ചെയ്യപ്പെട്ടവരുടെ പണം തിരികെ ലഭിക്കാന്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും നരേന്ദ്രമോദി ഉറപ്പുനല്‍കിയാണ് മടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഒരേ ദിവസമായിരുന്നു കേരളത്തിലെത്തിയത്. മോദി തൃശൂരും തിരുവനന്തപുരത്തും എത്തിയപ്പോള്‍ രാഹുല്‍ വയനാട്ടിലും കോഴിക്കോടുമെത്ത് പ്രചാരണം ശക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com