ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തു, അയൽവാസിയെ കുത്തിപരിക്കേൽപ്പിച്ച് യുവാവ്

പ്രതിയായ കറുകച്ചാൽ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു
ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തു, അയൽവാസിയെ കുത്തിപരിക്കേൽപ്പിച്ച് യുവാവ്

കോട്ടയം: ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമം. കോട്ടയം കറുകച്ചാലിലാണ് സംഭവം നടന്നത്. പ്രതിയായ കറുകച്ചാൽ സ്വദേശി അജോ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.

ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അൽക്കാരനായ പ്രതി അജോയുടെ വീട്ടിലെ തോട്ടി അനുവാദമില്ലാതെ എടുത്തത്. പ്രകേപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസഭ്യം പറഞ്ഞ ശേഷം മർദ്ദിച്ചു. നിലത്തുവീണ വീ‌ട്ടമ്മയെ പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com