വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ നവമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേയ്ക്ക്

പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തിൽ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്
വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ നവമാധ്യമത്തിലൂടെ 
അപമാനിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേയ്ക്ക്

വടകര: എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ കൂടുതൽ പേരെ പൊലീസ് പ്രതിചേർത്തു. കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി. സൽമാൻ വാളൂർ എന്നയാൾക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിട്ടുള്ളത്. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തിൽ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. നേരത്തെ മുസ്‌ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടിഎച്ച് അസ്ലമിനെതിരെ സമാന സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു

കഴിഞ്ഞ ദിവസമാണ് തന്റെ പേരിൽ മോർഫ് ചെയ്ത ചിത്രങ്ങളടക്കം വ്യാജവീഡിയോകൾ പ്രചരിപ്പിച്ച് അപകീർത്തിപെടുത്താനും തെറ്റിദ്ധാരണ പടർത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്നാരോപിച്ച് മുൻ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ എതിർസ്ഥാനാർഥിയായ ഷാഫി പറമ്പിലിനെയും കക്ഷി ചേർത്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന്റെ അറിവോടെയും ആശിർവാദത്തോടെയുമാണ് വ്യാജപ്രചാരണങ്ങൾ നടക്കുന്നതെന്നാണ് എൽഡിഎഫ് ആരോപണം. സൈബർ ആക്രമണം നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ അടക്കമാണ് പരാതി നൽകിയിരുന്നത്. കേസിൽ കൂടുതൽ പേരിലേക്ക് നടപടിയുണ്ടാകുമെന്നാണ് സൂചന.

വടകരയിൽ പരാജയ ഭീതിയിൽ പ്രതിപക്ഷം വ്യാജ വാർത്തകൾ പടച്ചുവിടുകയാണെന്നും ജനത്തിന് താൻ ആരാണെന്ന് അറിയാമെന്നും വ്യാജപ്രചാര ണങ്ങൾക്ക് ജനം ബാലറ്റിലൂടെ മറുപടി പറയുമെന്നും കെ കെ ശൈലജ നേരത്തെ പ്രതികരിച്ചിരുന്നു. അതിനിടയിൽ യുഡിഎഫ് സ്തനാർത്ഥി ഷാഫി പറമ്പിലും പല വിഷയങ്ങൾ ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുംതോറും കൂടുതൽ വാശി നിറഞ്ഞ മത്സരത്തിലേക്കാണ് വടകരയുടെ ചിത്രം മാറുന്നത്.

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ നവമാധ്യമത്തിലൂടെ 
അപമാനിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേയ്ക്ക്
സൈബർ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ

Related Stories

No stories found.
logo
Reporter Live
www.reporterlive.com