ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; മമത ബാനര്‍ജി

'നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ല'
ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; മമത ബാനര്‍ജി

ദിസ്പൂര്‍: ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ വിവേചനപരമായ എല്ലാ നിയമങ്ങളും റദ്ദാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ് എന്നിവ ഉണ്ടാകില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും മമത ആരോപിച്ചു.

ബിജെപി രാജ്യത്തെ മുഴുവന്‍ തടങ്കല്‍പ്പാളയമാക്കി. ഇത്രയും അപകടകരമായ ഒരു തിരഞ്ഞെടുപ്പ് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും സ്‌നേഹിക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 126 സീറ്റുകളിലും മത്സരിക്കുമെന്നും മമത പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com