ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും

വിവിധ ഭാഷകളില്‍ ഫോണ്‍ കോളുകളെത്തി
ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും

കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രമേശ് ചെന്നിത്തല. 12 മണിക്കായിരുന്നു വാര്‍ത്താസമ്മേളനം നിശ്ചയിച്ചത്. എന്നാല്‍, തുടങ്ങാന്‍ ഏറെ വൈകി. ഇതിനിടെ പ്രസ്‌ക്ലബിന് താഴെ ആള്‍കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ചെന്നിത്തലക്ക് തുടരെ തുടരെ ഫോണ്‍ കോളുകള്‍. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഭാഷകള്‍ മാറിമാറിയായിരുന്നു സംസാരം.

ചുറ്റുമുള്ളവരുടെ ബഹളം കാരണം ഫോണ്‍ സംഭാഷണം ബുദ്ധിമുട്ടിലായി. മറുപുത്തു നിന്നുള്ള പല സംഭാഷണങ്ങളും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥ. അല്‍പ്പം മാറി നിന്ന് സംസാരിക്കാനെത്തിയപ്പോള്‍ മുന്നില്‍ കണ്ടത് ദേശാഭിമാനി ഓഫിസ്. ഓഫിസിനകത്തുണ്ടായിരുന്നത് ഒരു ഫോട്ടോഗ്രാഫര്‍ മാത്രം.

അകത്തു കയറിയ ചെന്നിത്തല ഫോട്ടോഗ്രാഫറോട് വാതിലടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓഫിസിനകത്തിരുന്ന് ഏറെ നേരം ഫോണ്‍ സംഭാഷണം. സംഭാഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇരുന്ന സ്ഥലത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖത്തു വിടര്‍ന്നത് ചിരി. 'അതിനെന്താ' എന്ന മറുപടിയും. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതലയാണ് ചെന്നിത്തലക്ക്.

എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം കെ അഷ്‌റഫ്, യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, കെ നീലകണ്ഠന്‍, പി കെ ഫൈസല്‍ തുടങ്ങിയവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com