ഗൂഗിൾ പേ ശബ്ദം കേട്ടില്ല, തർക്കത്തിൽ ഇടപെട്ട നാട്ടുകാരന് കുത്തേറ്റ സംഭവം; രണ്ട് പേർ അറസ്റ്റിൽ

വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്
ഗൂഗിൾ പേ ശബ്ദം കേട്ടില്ല, തർക്കത്തിൽ 
 ഇടപെട്ട നാട്ടുകാരന് കുത്തേറ്റ സംഭവം; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്നതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. പെട്രോൾ പമ്പ് ജീവനക്കാരനും നാട്ടുകാരനുമാണ് പരിക്കേറ്റത്. വൈക്കം തലയോലപ്പറമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനായ വി പി ഷായ്ക്കാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ചാണ് പ്രതികൾ കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്. പെട്രോൾ അടിച്ച ശേഷം ഗൂഗിൾ പേ ചെയ്തെങ്കിലും അത് കിട്ടിയതായുള്ള അനൗൺസ്മെന്റ് കേട്ടില്ല. ഇത് ചോദിച്ചതോടെ പമ്പ് ജീവനക്കാരനും പെട്രോൾ അടിക്കാൻ എത്തിയ ആളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. തർക്കത്തിൽ പമ്പിലെ ജീവനക്കാരൻ അപ്പച്ചനാണ് പരിക്കേറ്റത്. ഇത് കണ്ട് ചോദിക്കാൻ എത്തിയ നാട്ടുകാരനുമായും തർക്കമുണ്ടായി. ഇവിടെ നിന്നും പോയ നാട്ടുകാരനാണ് പിന്നീട് കുത്തേറ്റത്.

അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com