അപകടത്തിൽപ്പെട്ട ഉടനെ ഓടിയെത്തിയത് അച്ഛൻ; രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം മകളാണെന്നറിയാതെ

അപകടം കണ്ട് സജി ഓടിയെത്തിയെങ്കിലും മുഖത്ത് മുറിവുള്ളതിനാൽ രക്തത്തിൽ കുളിച്ചു കിടന്ന മകളെ സജി തിരിച്ചറിഞ്ഞില്ല
അപകടത്തിൽപ്പെട്ട ഉടനെ ഓടിയെത്തിയത് അച്ഛൻ; രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം മകളാണെന്നറിയാതെ

ആലപ്പുഴ: ആലപ്പുഴ വെൺമണിയിൽ അപകടത്തിൽ പെൺകുട്ടി മരിച്ചു. വെണ്‍മണി പഞ്ചായത്ത് 12-ാം വാര്‍ഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജിയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സിംനയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാനായി ശ്രമിക്കുമ്പോൾ പിതാവും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. മകൾക്കാണ് പരിക്ക് പറ്റിയതെന്ന് അറിയാതെയായിരുന്നു പിതാവ് സജിമോൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. അപകടം നടക്കുമ്പോൾ സംഭവസ്ഥലത്ത് നിന്നും 200 മീറ്റർ അകലെയായിരുന്നു സജി സ്വന്തം മകളാണ് റോഡിൽ ​ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നതെന്ന് അറിഞ്ഞില്ല. പിന്നീട് സിംനയുടെ മരണശേഷമാണ് സജിയെ വിവരം അറിയിക്കുന്നത്. അപകടത്തിൽ വണ്ടിയോടിച്ച ബന്ധുവിന് കാര്യമായ പരിക്കുകൾ ഇല്ല.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചെറിയാലുംമൂട്ടിൽ സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച് അപകടമുണ്ടായത്. ബന്ധുവിൻ്റെ കൂടെ പോകുമ്പോഴായിരുന്നു അപകടം. സിംന അപകടത്തില്‍പെടുമ്പോള്‍ മരംവെട്ടു തൊഴിലാളിയായ അച്ഛന്‍ സജിമോന്‍ 200 മീറ്റര്‍ മാറി സ്വകാര്യ പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. അപകടം കണ്ട് സജി ഓടിയെത്തിയെങ്കിലും മുഖത്ത് മുറിവുള്ളതിനാൽ രക്തത്തിൽ കുളിച്ചു കിടന്ന മകളെ സജി തിരിച്ചറിഞ്ഞില്ല.

വെൺമണി ലോഹ്യ മെമ്മോറിയൽ എച്ച് എസിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച സിംന. എസ് എസ് എൽ സി പരീക്ഷ എഴുതി ഫലം കാത്തിരിക്കെയാണ് സിംനയുടെ വിയോ​ഗം.

അപകടത്തിൽപ്പെട്ട ഉടനെ ഓടിയെത്തിയത് അച്ഛൻ; രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം മകളാണെന്നറിയാതെ
ലൈസൻസ് ഇല്ല, മദ്യപിച്ചിരുന്നുവെന്ന് പൊലീസ്; കള്ളം പറയുന്നുവെന്ന് മനോജിന്റെ സഹോദരി

Related Stories

No stories found.
logo
Reporter Live
www.reporterlive.com