ഇഡി സമന്‍സ്; ശശിധരന്‍ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇഡി സമന്‍സ്; ശശിധരന്‍ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എംഡിയായ ശശിധരന്‍ കര്‍ത്ത വീണ്ടും ഹെെക്കോടതിയെ സമീപിച്ചു. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജി. മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് നടപടി.

ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി തടങ്കലില്‍ വച്ചെന്നും ഒരു രാത്രി മുഴുവന്‍ ഇഡി ഓഫീസില്‍ തങ്ങേണ്ടിവന്നുവെന്നും ഹര്‍ജിയില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com