വാഹനാപകടത്തിൽ മകൾ മരിച്ചു; അമ്മ മനംനൊന്ത് ജീവനൊടുക്കി

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി
വാഹനാപകടത്തിൽ മകൾ മരിച്ചു; അമ്മ മനംനൊന്ത്  ജീവനൊടുക്കി

കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗായത്രി (45)യാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്നേഹ (സോനു–24) ശനി രാത്രിയാണ് മരിച്ചത്. ആലുവ യുസി കോളേജ് എംബിഎ വിദ്യാർഥിനിയായ സ്നേഹ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളാണ്. 30 വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്.

വിവരമറിഞ്ഞ് സ്നേഹയുടെ അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com