വടകരയിൽ കള്ളവോട്ടിന് സിപിഐഎം നീക്കമെന്ന് ആക്ഷേപം; കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

വടകരയിലെ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് ആണ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്
വടകരയിൽ കള്ളവോട്ടിന് സിപിഐഎം നീക്കമെന്ന് ആക്ഷേപം; കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

വടകര: വടകര ലോക്സഭ മണ്ഡലത്തിൽ സിപിഐഎം കള്ളവോട്ടിന് ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ഹൈക്കോടതിയിൽ. വടകരയിലെ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് ആണ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്. പോളിംഗ് ദിവസം കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മരിച്ചവര്‍, വിദേശത്തുള്ളവര്‍ തുടങ്ങിയവരുടെ പേരില്‍ വരെ വോട്ട് ചെയ്യാന്‍ നീക്കമുണ്ടെന്നും അണിയറയിൽ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട് എന്നുമാണ് കോൺഗ്രസ് ആരോപണം.

പോളിംഗ് സ്റ്റേഷനുകളില്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ ചായ്വ് ഉള്ളവര്‍ ആണെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.

പാനൂര്‍ സ്ഫോടനവും കോൺഗ്രസ് പരാമർശിക്കുന്നുണ്ട്. വാശി കൊണ്ടും സ്ഥാനാർഥികളുടെ ഇടപെടലുകൾ കൊണ്ടും കേരളത്തിലെ ശ്രദ്ധേയമായ മണ്ഡലമായി ഇതിനകം തന്നെ വടകര മാറിയിരുന്നു. യുഡിഎഫിന് വേണ്ടി ഷാഫി പറമ്പിലും സിപിഐഎമ്മിന് വേണ്ടി മുൻ ആരോഗ്യമന്ത്രി ശൈലജയുമാണ് മത്സര രംഗത്തുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com