ബൂത്തുപിടിത്തം, കള്ളവോട്ട്, പണം വിതരണം നടക്കില്ല; 8 ജില്ലകളില്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ്

എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ്
ബൂത്തുപിടിത്തം, കള്ളവോട്ട്, പണം വിതരണം നടക്കില്ല;
8 ജില്ലകളില്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക.

ആറ് ജില്ലകളില്‍ 75 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തും. എന്നാല്‍, ഈ ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകള്‍ മുഴുവന്‍ തത്സമയ നിരീക്ഷണത്തിലായിരിക്കും. ബൂത്ത് പിടിത്തം, കള്ളവോട്ട്‌ചെയ്യല്‍, പണം വിതരണം എന്നിവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com