ഇടുക്കി ആനക്കുളത്ത് വിനോദസഞ്ചാരികള്‍ക്കുനേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

കാറിന് നേരെ കല്ലേറ്, സംഭവം ഒതുക്കി തീര്‍ക്കാന്‍ പൊലീസിന്റെ ശ്രമം
ഇടുക്കി ആനക്കുളത്ത് വിനോദസഞ്ചാരികള്‍ക്കുനേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

ഇടുക്കി: വിഷു ദിനത്തില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. ആനക്കുളത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് മദ്യപസംഘത്തിന്റെ ആക്രമണം. ചെറായി സ്വദേശി നിധീഷിനും കുടുംബത്തിനും നേരേയാണ് അക്രമണം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ സഞ്ചരിച്ച വാഹനം വിനോദ സഞ്ചാരികള്‍ക്കു നേരേ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

നിധീഷും കുടുംബവും ഇത് ചോദ്യം ചെയ്തതോടെ പ്രതികള്‍ അക്രമാസക്തരാകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ അസഭ്യവര്‍ഷവും നടത്തി. നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് നിധീഷിനൊപ്പം ഉണ്ടായിരുന്നത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താന്‍ വൈകിയതായും പരാതിയുണ്ട്. തുടര്‍ര്‍ന്ന് തമിഴ്നാട്ടില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരേ അക്രമികള്‍ കല്ലെറിഞ്ഞു.

കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ മൂന്നാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പിന്നീട് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊാലീസ് പരാതിക്കാരെ വിളിച്ച് മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com