മദ്യലഹരിയില്‍ ഭാര്യ തലയ്ക്കടിച്ചു; 53കാരന്‍ മരിച്ചു

രത്‌നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മദ്യലഹരിയില്‍ ഭാര്യ തലയ്ക്കടിച്ചു; 53കാരന്‍ മരിച്ചു

പത്തനംതിട്ട: മദ്യലഹരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് സ്വദേശി 53 കാരന്‍ രത്‌നാകരനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രത്‌നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രത്‌നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും പ്രകോപനത്തില്‍ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലക്കടിച്ചിരിക്കാമെന്നുമാണ് പൊലീസ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com