ശശിധരന്‍ കർത്ത ഇന്നും ഇഡിക്ക് മുന്നിലെത്തിയില്ല; വീണ വിജയന് നോട്ടീസ് അയച്ചേക്കും

ഈ മാസം എട്ടിന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും ഇവർ ഹാജരായിരുന്നില്ല.
ശശിധരന്‍ കർത്ത ഇന്നും ഇഡിക്ക് മുന്നിലെത്തിയില്ല; വീണ വിജയന് നോട്ടീസ് അയച്ചേക്കും

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിലെ മൂന്ന് ഉദ്യോഗസ്ഥർ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. എന്നാൽ എംഡി ശശിധരൻ കർത്ത ഹാജരായില്ല. ചീഫ് ഫിനാൻസ് ഓഫീസറും ഐടി മാനേജറും സീനിയർ ഐടി ഓഫീസറുമാണ് ഇന്ന് എത്തിയത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ എംഡി ശശിധരൻ കർത്ത അടക്കം നാല് പേർക്കാണ് ഇന്ന് ഹാജരാകാൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്.

സിഎംആർഎൽ കമ്പനിയും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇൻവോയ്സുകളും ലെഡ്ജർ അക്കൗണ്ടും ഹാജരാക്കാനും ഇ ഡി നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും ഇവർ ഹാജരായിരുന്നില്ല.

ഇ ഡി നടപടികൾ സ്റ്റേ ചെയ്യണം എന്ന സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. എക്സലോജിക് യാതൊരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഉടൻ നോട്ടീസ് നൽകാനാണ് ഇ ഡിയുടെ നീക്കം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com