രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ അപകടം; 60കാരന്റെ കാല്‍ പാദത്തിലൂടെ വണ്ടി കയറിയിറങ്ങി

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ അപകടം; 60കാരന്റെ കാല്‍ പാദത്തിലൂടെ വണ്ടി കയറിയിറങ്ങി

പുല്‍പ്പള്ളി: പുല്‍പള്ളിയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ അപകടം. 60കാരന്റെ കാല്‍ പാദത്തിലൂടെ വണ്ടി കയറിയിറങ്ങി. രാഹുല്‍ ഗാന്ധിക്ക് എസ്കോര്‍ട്ട് പോയ പൊലീസ് വാഹനമാണ് കാലില്‍ കയറിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ പുല്‍പ്പള്ളിയില്‍ പുരോഗമിക്കുകയാണ്. വന്‍ ജനാവലിയാണ് റോഡ് ഷോയില്‍ അണിനിരക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ റോഡ് ഷോയ്ക്ക് ശേഷമാണ് പുല്‍പ്പള്ളിയിലെത്തിയത്. റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടെയും കൊടി ഉപയോഗിച്ചിട്ടില്ല. പകരം ബലൂണുകളും പ്ലക്കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ എത്തുന്നതോടുകൂടി രാഹുല്‍ ഗാന്ധിയുടെ ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com