പട്ടാമ്പിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി ജീവനൊടുക്കി, ഇരുവരും നാട്ടുകാർ

പട്ടാമ്പിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി ജീവനൊടുക്കി, ഇരുവരും നാട്ടുകാർ

നാട്ടുകാരായിരുന്നു പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പട്ടാമ്പി: കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കവറും കണ്ടെത്തിയിരുന്നു. യുവതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ യുവാവിനെ കണ്ടെത്തിയത്. യുവതിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രതി മരിച്ചത്. കൊല്ലപ്പെട്ട പ്രവിയയും ജീവനൊടുക്കിയ സന്തോഷും നാട്ടുകാരാണ്.

പട്ടാമ്പിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി ജീവനൊടുക്കി, ഇരുവരും നാട്ടുകാർ
പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തുന്ന നിലയിൽ; സമീപത്ത് കത്തും കവറും, ദുരൂഹമെന്ന് പൊലീസ്

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)01:00 PM

Related Stories

No stories found.
logo
Reporter Live
www.reporterlive.com