വീര്യം കുറഞ്ഞ മദ്യത്തിന് വഴിയൊരുങ്ങുന്നു; നികുതി ഇളവ് തേടി കമ്പനികൾ

വില്പനാനുമതി നൽകാനായി രണ്ടു വർഷം മുമ്പ് അബ്‌കാരി ചട്ടം ഭേദഗതി ചെയ്തിരുന്നു
വീര്യം കുറഞ്ഞ മദ്യത്തിന് വഴിയൊരുങ്ങുന്നു; നികുതി ഇളവ് തേടി കമ്പനികൾ

തിരുവനന്തപുരം: കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വീര്യം കുറഞ്ഞ മദ്യത്തിന് വഴിയൊരുക്കാൻ ചർച്ച സജീവം. വില്പനയ്ക്ക് അബ്‌കാരി ചട്ടം തടസ്സമല്ലെങ്കിലും നികുതിയിളവ് തേടിയാണ് മദ്യക്കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുള്ളത്. 0.5 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിലുള്ളത്. ഇതിന് വില്പനാനുമതി നൽകാനായി രണ്ടു വർഷം മുമ്പ് അബ്‌കാരി ചട്ടം ഭേദഗതി ചെയ്തിരുന്നു.

42.86 ശതമാനം സ്പിരിറ്റുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനുള്ള നികുതിഘടനയാണ് ഇതിനും ബാധകം. 400 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 251 ശതമാനമാണ് വില്പന നികുതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com