തൃശൂർ പൂരം; തെക്കേ ഗോപുര നട തുറക്കാൻ ഇത്തവണയും എറണാകുളം ശിവകുമാറെത്തും

കേരളത്തിലെ നാടൻ ആനകളിൽ തലയെടുപ്പുള്ള കൊമ്പനും കൂടിയാണ് ശിവകുമാർ
തൃശൂർ പൂരം; തെക്കേ ഗോപുര നട തുറക്കാൻ ഇത്തവണയും  എറണാകുളം ശിവകുമാറെത്തും

തൃശൂർ: പൂരത്തിന് വിളംബരമോതി തെക്കേ ഗോപുര നട തുറക്കാൻ ഇത്തവണയും എറണാകുളം ശിവകുമാറെത്തും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ശിവകുമാർ ജനാരവത്തിന് ആവേശം പകരും. ഈ ചടങ്ങോടെയാണ് തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാർ.

കേരളത്തിലെ നാടൻ ആനകളിൽ തലയെടുപ്പുള്ള കൊമ്പനും കൂടിയാണ്. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന് കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് ഇത്. പൂരത്തലേന്നത്തെ ഈ ചടങ്ങിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടാവാറുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com