യുവാക്കൾ തമ്മിൽ വാക്കുതർക്കം; അനുനയത്തിന് ശ്രമിച്ച നാൽപ്പത്തിയഞ്ചുകാരനെ ബിയർകുപ്പി പൊട്ടിച്ചുകുത്തി

യുവാക്കൾ തമ്മിൽ വാക്കുതർക്കം; അനുനയത്തിന് ശ്രമിച്ച നാൽപ്പത്തിയഞ്ചുകാരനെ ബിയർകുപ്പി പൊട്ടിച്ചുകുത്തി

എറണാകുളം കുറുപ്പംപടി വേങ്ങൂരിലാണ് സംഭവം

കൊച്ചി: എറണാകുളം കുറുപ്പംപടി വേങ്ങൂരിൽ യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ നാൽപ്പത്തിയഞ്ചുകാരന് കുത്തേറ്റു. യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരനെ ബിയർകുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു. വേങ്ങൂർ ചാലപ്പറമ്പിൽ എൽദോസിനാണ് കുത്തേറ്റത്.

എൽദോസ് ഇപ്പോൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വേങ്ങൂർ ചൂരത്തോട് സ്വദേശി അനന്ദു, ഇയാളുടെ സുഹൃത്ത് സുജീഷ് എന്നിവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com