കെഎസ്ഇബി ഓവർസീയർക്ക് ഓഫീസിനുള്ളിൽ വെച്ച് മർദ്ദനവും മുഖത്തടിയും

ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു
കെഎസ്ഇബി ഓവർസീയർക്ക് ഓഫീസിനുള്ളിൽ വെച്ച് മർദ്ദനവും മുഖത്തടിയും

പത്തനംതിട്ട: കെഎസ്ഇബി ഓവർസീയറെ ഓഫീസിൽ കയറി മർദ്ദിച്ചതായും മുഖത്തടിച്ചതായും പരാതി. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പത്തനംതിട്ട വായ്പൂർ സെക്ഷനിലെ ഓവർസീയർ വിൻസെൻ്റിനാണ് മുഖത്തടിയേറ്റത്. വൈദ്യുതി തടസ്സപെട്ടത് അന്വേഷിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ ഒരാളാണ് മുഖത്തടിച്ചതെന്നാണ് പരാതി.

മർദ്ദനത്തിന് ഇരയായ വിൻസെൻ്റ് മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ ചികിൽസ തേടി. പെരുമ്പെട്ടി പൊലീസ് വിൻസെൻ്റിൽ നിന്നും മൊഴിയെടുത്തു. KL- 28 -2913 വാഗണർ കാറിലാണ് മുഖത്തടിച്ച ആൾ ഓഫീസിലെത്തിയത്. മല്ലപ്പള്ളി കൊറ്റനാട് എഴുമറ്റൂർ പഞ്ചായത്തുകളിൽ ശനിയാഴ്ച വൈകിട്ട് മഴയിലും കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നിരുന്നു. തുടർന്നാണ് വൈദ്യുതി തടസ്സപ്പെട്ടത്. എഴുമറ്റൂർ അരീക്കൽ സ്വദേശികളാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com