മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, നില ഗുരുതരം

ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.
മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ധനു കൃഷ്ണ എന്ന യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ധനു കൃഷ്ണനെ വെട്ടിയ ഷമീർ പൊലീസ് കസ്റ്റഡിയിലാണ്. ധനു കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ ഷമീർ കമന്റ് അടിച്ചതാണ് തർക്കത്തിലേക്കും പീന്നീട് സംഘർഷത്തിലേക്കും നയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com