ഫോൺ കടയിൽ നിന്ന് ആഡംബര ഫോണുകൾ മോഷ്ടിച്ച് സ്വകാര്യ ബാങ്ക് മാനേജർ; പണികൊടുത്ത് സിസിടിവി ദൃശ്യങ്ങൾ

സു​ഹ്യത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോൺ മോഷ്ടിച്ചത്
ഫോൺ കടയിൽ നിന്ന് ആഡംബര ഫോണുകൾ മോഷ്ടിച്ച് സ്വകാര്യ ബാങ്ക് മാനേജർ; പണികൊടുത്ത് സിസിടിവി ദൃശ്യങ്ങൾ

ഇടുക്കി: കുമളിയിൽ കടയിൽ നിന്ന് രണ്ട് ആഡംബര ഫോൺ മോഷ്ടിച്ച കേസിൽ സ്വകാര്യ ബാങ്ക് മാനേജർ ദീപക് മനോഹർ പൊലീസ് പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ ദീപക് മനോഹർ. കേരള പൊലീസ് തമിഴ്നാട്ടിൽ എത്തിയാണ് ദീപകിനെ പിടികൂടിയത്.

സു​ഹ്യത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോൺ മോഷ്ടിച്ചത്. ഫോൺ വാങ്ങാനെന്ന വ്യാജേന സംഘം കുമളിയിലെ കടയിൽ എത്തി. പിന്നാലെ ആഡംബര ഫോൺ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ എത്തിയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.

ഫോൺ കടയിൽ നിന്ന് ആഡംബര ഫോണുകൾ മോഷ്ടിച്ച് സ്വകാര്യ ബാങ്ക് മാനേജർ; പണികൊടുത്ത് സിസിടിവി ദൃശ്യങ്ങൾ
കിണർ തേകാൻ എത്തിയപ്പോൾ കിണറ്റിൽ അസ്ഥികൂടം, പുറകേ പാമ്പ്; പിന്നാലെ തെളിവുകളും

Related Stories

No stories found.
logo
Reporter Live
www.reporterlive.com