മലപ്പുറം ചങ്ങരംകുളത്തെ വാഹനാപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

ചിറവല്ലൂരിൽ നിന്നും വന്ന കാർ എതിർദിശയിലൂടെ ചങ്ങരംകുളം ടൗണിൽ നിന്നും വരികയായിരുന്ന കാറിനെയാണ് ഇടിച്ചത്
മലപ്പുറം ചങ്ങരംകുളത്തെ വാഹനാപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കാർ അപകടത്തിൽ ഒരാൾ മരിച്ചു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (23) ആണ് മരിച്ചത്. ചിറവല്ലൂരിൽ നിന്നും വന്ന കാർ എതിർദിശയിലൂടെ ചങ്ങരംകുളം ടൗണിൽ നിന്നും വരികയായിരുന്ന കാറിനെയാണ് ഇടിച്ചത്. കാറിനെ ഇടിച്ച ശേഷം തൊട്ടടുത്ത ചപ്പാത്തി കടയിലേക്കും കാർ ഇടിച്ചു കയറി. കാർ ഓടിച്ചിരുന്നത് മരിച്ച ശ്രീരാഗ് ആയിരുന്നു.

അപകടത്തിൽ ശ്രീരാ​ഗിനൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അകലാട് സ്വദേശി വിനീത് (24), ആൽത്തറ സ്വദേശി രാഹുൽ (24), ആൽത്തറ സ്വദേശി വിവേക് (22), ആൽത്തറ സ്വദേശി ശ്രീരാഗ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം ചങ്ങരംകുളത്തെ വാഹനാപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
നിയമപരിപാലകരെന്ന വ്യാജേനയുള്ള പണംതട്ടൽ; കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com