പ്രചാരണം ഒന്നാംഘട്ടം: വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്എം കെ രാഘവൻ

ഒരു സ്ഥാനാർത്ഥിക്ക് 95 ലക്ഷം രൂപവരെ ഇലക്‌ഷനിൽ ചെലവാക്കാം.
പ്രചാരണം ഒന്നാംഘട്ടം: വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍
ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്എം കെ രാഘവൻ

കോഴിക്കോട് : വടകര, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഒന്നാം ഘട്ട വരവ്-ചെലവ് കണക്കുകൾ ഇലക്ഷൻ കമ്മീഷനു മുന്നിൽ സമർപ്പിച്ചു. ഈ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ചെലവഴിച്ചത് നാലു ശതമാനം മുതൽ 15 ശതമാനം വരെ തുകയാണ്. ഒരു സ്ഥാനാർത്ഥിക്ക് 95 ലക്ഷം രൂപവരെ ഇലക്‌ഷനിൽ ചെലവാക്കാം.

ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കോഴിക്കോട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനാണ്. നാമനിർദേശപത്രിക സമർപ്പിച്ചതുമുതൽ 10-ാം തിയതി വരെ ചെലവായത് 14,97,920 രൂപയാണ്. ഏറ്റവും കുറവ് ചെലവഴിച്ചത് വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കാണ്. ശൈലജയ്ക്ക് 4,34,040 രൂപയാണ് ചെലവായത്. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് 9,14,548 രൂപയും എൻഡിഎ സ്ഥാനാർഥി എം ടി രമേശിന് 8,60,252 രൂപയുമാണ് ചെലവായത്. വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് 10,38,632 രൂപയുമാണ് ചെലവായത്.

പ്രചാരണം ഒന്നാംഘട്ടം: വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍
ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്എം കെ രാഘവൻ
34 കോടി സൗദിയിലെ കുടുംബത്തിന് ഉടൻ കൈമാറും; അബ്ദു റഹീമിനെ നാട്ടിലെത്തിക്കാൻ നിയമസഹായ സമിതി ചേരും

വടകര ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സിആർ പ്രഫുൽ കൃഷ്ണനടക്കം കോഴിക്കോട്, വടകര മണ്ഡലത്തിൽ നിന്ന്‌ ഏഴുപേർ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് 13 സ്ഥാനാർഥികളിൽ നിന്ന് രണ്ടുപേരും വടകരയിൽ 10 സ്ഥാനാർഥികളിൽ അഞ്ചുപേരുമാണ് രേഖകൾ ഹാജരാക്കാത്തത്. പ്രഫുൽ കൃഷ്ണന്റെ ഏജന്റ് രേഖകൾ ഹാജരാക്കാൻ എത്തിയിരുന്നെങ്കിലും ചില രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ മാറ്റിവെക്കുകയായിരുന്നെന്നും ഇലക്‌ഷൻ വിഭാഗം അധികൃതർ പറഞ്ഞു. അടുത്ത സിറ്റിങ്ങായ 19-ന് ഹാജരാക്കാനായി നോട്ടീസ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

രേഖകളെല്ലാം ഹാജരാക്കിയിരുന്നു. എന്നാൽ, ഒരു വൗച്ചർ ഹാജരാക്കാൻ സാധിച്ചില്ല. അടുത്ത സിറ്റിങ്ങിൽ ഹാജരാക്കാനാണ് അറിയിച്ചിട്ടുള്ളതെന്നും വടകരയിലെ എൻഡിഎ വൃത്തങ്ങൾ അറിയിച്ചു. ഹാജരാക്കാത്ത എല്ലാ സ്ഥാനാർത്ഥികളും അന്നുതന്നെ ഹാജരാക്കണം. മൂന്നുഘട്ടങ്ങളായാണ് വരവ്-ചെലവ് കണക്കുകൾ പരിശോധിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശോധനയിൽ സ്ഥാനാർത്ഥികളുടെ അംഗീകൃത ഏജന്റുമാരാണ് കണക്ക് അവതരിപ്പിച്ചത്.

എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെൽ നോഡൽ ഓഫീസർ കെ പി മനോജന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന നടക്കുന്ന ഹാൾ ഇലക്‌ഷൻ ജനറൽ ഒബ്സർവർ സന്ദർശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com