നടിയെ ആക്രമിച്ച കേസ്: സംശയമുനയില്‍ ജഡ്ജി ഹണി എം വര്‍ഗീസ്, ഫോറന്‍സിക് റിപ്പോര്‍ട്ട് പൂഴ്ത്തി

മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്
നടിയെ ആക്രമിച്ച കേസ്: സംശയമുനയില്‍ ജഡ്ജി ഹണി എം വര്‍ഗീസ്, ഫോറന്‍സിക് റിപ്പോര്‍ട്ട് പൂഴ്ത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംശയമുനയില്‍ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. ജഡ്ജി ഹണി എം വര്‍ഗീസ് ഫോറന്‍സിക് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്.

2020 ജനുവരി 29ന് ലഭിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് ജഡ്ജി പൂഴ്ത്തിയത്. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധന വ്യക്തമാക്കുന്ന നിര്‍ണായക റിപ്പോര്‍ട്ട് ഹണി എം വര്‍ഗീസ് ഹൈക്കോടതിയില്‍ നിന്നും മറച്ചുവെച്ചു. അന്വേഷണ സംഘത്തേയും പ്രോസിക്യൂഷനേയും വിവരം അറിയിച്ചില്ല. റിപ്പോര്‍ട്ടുകളിന്മേല്‍ മനഃപ്പൂര്‍വ്വം ഹണി എം വര്‍ഗസ് നടപടിയെടുത്തില്ലെന്നും കണ്ടെത്തലുണ്ട്.

മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ഞെട്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സ്വന്തം കോടതിയിലെ ക്രമക്കേടും ഹണി എം വര്‍ഗീസ് മറച്ചുവെച്ചു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു. 2022 ഫെബ്രുവരി 4നും 5നും ഇടയിലാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും അതിജീവിത നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: സംശയമുനയില്‍ ജഡ്ജി ഹണി എം വര്‍ഗീസ്, ഫോറന്‍സിക് റിപ്പോര്‍ട്ട് പൂഴ്ത്തി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ അനധികൃത ഉപയോഗം; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com