ഇനി തന്നെ ഉപദ്രവിക്കരുത്; രാജിവച്ചത് അപമാനം സഹിച്ചെന്ന് സജി മഞ്ഞക്കടമ്പില്‍

പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പിൽ
ഇനി തന്നെ ഉപദ്രവിക്കരുത്;
രാജിവച്ചത് അപമാനം സഹിച്ചെന്ന് സജി മഞ്ഞക്കടമ്പില്‍

കോട്ടയം: അപമാനം സഹിച്ചാണ് രാജി വച്ചത് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചതെന്ന് സജി മഞ്ഞക്കടമ്പില്‍. ഇനി തന്നെ ഉപദ്രവിക്കാൻ വരരുത്. പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും മഞ്ഞക്കടമ്പിൽ രാജിവെച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മഞ്ഞക്കടമ്പിലിന്റെ രാജി, കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സജി ആരോപിച്ചിരുന്നു. രാജിവച്ചതിന് പിന്നാലെ അനുനയ ചര്‍ച്ചകളില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് സജിയുമായി ഇനി ചര്‍ച്ച വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. മോന്‍സ് ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ താന്‍ സുരക്ഷിതനല്ലെന്ന് ആവര്‍ത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി.

ഇതിനിടെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സജി, കെ എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം അടക്കം രാജിവെച്ച അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ചരടുവലി തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് മാണിയുടെ ഫോട്ടോ എടുത്തു മാറ്റിയ സംഭവം ഉണ്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com