ദൗത്യം വിജയം; കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ കരക്കെത്തിച്ചു

മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ കരക്കുകയറ്റിയത്.
ദൗത്യം വിജയം; കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ കരക്കെത്തിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ കരക്കുകയറ്റിയത്. ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി.

ജെസിബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് ആനയെ കാട്ടിലേക്ക് ഓടിച്ചത്.

അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടാത്തതില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രംഗത്തെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com