കോതമം​ഗലത്ത് കാട്ടാന കിണറ്റിൽ വീണു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ

ആനയെ മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കോതമം​ഗലത്ത് കാട്ടാന കിണറ്റിൽ വീണു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ

കൊച്ചി: എറണാകുളം കോതമം​ഗലത്ത് കാട്ടാന കിണറ്റിൽ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലിയ വലുപ്പം ഇല്ലാത്ത കിണർ ആയത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാകും എന്നാണ് വിലയിരുത്തൽ. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആന നടത്തുന്നുണ്ട്. തനിയെ രക്ഷപ്പെടാൻ സാധിച്ചില്ലെങ്കിൽ ആനയെ മണ്ണിടിച്ച് രക്ഷപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ‌ആന തനിയെ കയറിപ്പോയാൽ ഒരു പക്ഷേ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ആനയെ മയക്കുവെടിവെയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. ‌

കോതമം​ഗലത്ത് കാട്ടാന കിണറ്റിൽ വീണു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ
ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com