'ബോചെ ഫാന്‍സ് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങി കാശടിച്ചുമാറ്റി'; പ്രചാരണങ്ങൾക്ക് ബോബി ചെമ്മണ്ണൂരിൻ്റെ മറുപടി

മലയാളികള്‍ ചലഞ്ച് ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു
'ബോചെ ഫാന്‍സ് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങി കാശടിച്ചുമാറ്റി'; പ്രചാരണങ്ങൾക്ക് ബോബി ചെമ്മണ്ണൂരിൻ്റെ മറുപടി

കൊച്ചി: സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹ്‌മാനെ മോചിപ്പിക്കാനുള്ള ഫണ്ട് ശേഖരണത്തില്‍ സജീവമായി പങ്കെടുത്തയാളാണ് ബോബി ചെമ്മണ്ണൂര്‍. ദൗത്യം അവസാനിച്ച ശേഷം അബ്ദുറഹ്‌മാന് തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന വാഗ്ദാനവും ബോബി ചെമ്മണ്ണൂര്‍ നടത്തിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കുകയാണ് ബോബി ചെമ്മണ്ണൂര്‍.

'എന്തുനല്ലതു ചെയ്താലും ഒരു ചീത്തപ്പേരു വരുമല്ലോ? ഇപ്പോള്‍ തന്നെ ഒരു ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ട്. ആദ്യത്തെ ദിവസം ക്യാഷ് കളക്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ബോചെ ഫാന്‍സ് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങി ബക്കറ്റുപിരിവ് നടത്തി കാശ് അടിച്ചുമാറ്റുന്നുവെന്ന ആരോപണം വന്നു. അപ്പോള്‍ തന്നെ പിരിവ് നിര്‍ത്തി. പിന്നീട് പണം സേവ് അബ്ദു റഹ്‌മാന്‍ എന്ന ആപ്പിലേക്കും ഉമ്മ പാത്തുവിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്കും അയപ്പിക്കുകയായിരുന്നു. അതിന് ശേഷം പണമായി ശേഖരിച്ചിട്ടില്ല. പക്ഷെ പലരും ശേഖരിച്ചതുകൊണ്ട് എന്തെല്ലാം ചീത്തപ്പേര് വരുമെന്ന് അറിയില്ല. അതില്‍ മുന്‍കൂറായി ജാമ്യം എടുത്തതാണ്.' ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

മലയാളികള്‍ ചലഞ്ച് ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു, അത് തെളിയിച്ചുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. അബ്ദു റഹീമിനെ ജീവനോടെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. അബ്ദു റഹീമിനു വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ഈ പണം റഹീമിന്റെ പുനരധിവാസത്തിനായി ചെലവഴിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

റഹീം തിരിച്ചെത്തിയാല്‍ ഉപജീവനത്തിന് വേണ്ടി ബോച്ചേ ടീ പൌഡര്‍ ഹോള്‍സെയില്‍ ഷോപ്പ് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വൈകുന്നേരത്തോടെയാണ് അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ദയാദന സമാഹരണം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് ഇനി പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കരുതെന്ന് സഹായസമിതി അറിയിക്കുകയായിരുന്നു. അബ്ദു റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയാണ് പണസമാഹരണം നടത്തിയത്. ഈ പണം ഇന്ത്യന്‍ എംബസി മുഖേന സൗദി കുടുംബത്തിന് കൈമാറും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com