മുഹമ്മ കുടുംബശ്രീയിലെ കോടികളുടെ ക്രമക്കേട് സിഡിഎസ് അക്കൗണ്ടന്റിന്റെ തലയിൽ കെട്ടിവച്ച് മുങ്ങി; ആരോപണം

ക്രമക്കേട് നടത്തിയവരെ പാർട്ടി പ്രാദേശിക നേതൃത്വം സംരക്ഷിക്കുന്നുവെന്ന പരാതിയുമായി നടപടിക്ക് ഇരയായ അക്കൗണ്ടൻ്റ് രംഗത്തെത്തി
മുഹമ്മ കുടുംബശ്രീയിലെ കോടികളുടെ ക്രമക്കേട് സിഡിഎസ് അക്കൗണ്ടന്റിന്റെ തലയിൽ കെട്ടിവച്ച് മുങ്ങി; ആരോപണം

ആലപ്പുഴ: മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീയിൽ നടന്ന 24.90 കോടിയുടെ ക്രമക്കേട് സിഡിഎസ് അക്കൗണ്ടൻ്റിൻ്റെ തലയിൽ കെട്ടിവച്ച് അഴിമതി നടത്തിയവർ തടിയൂരിയെന്ന് ആരോപണം. തട്ടിപ്പിന് ഉത്തരവാദികളായ സിപിഐഎം മഹിളാ നേതാവിനെ അംഗൻവാടി വർക്കറാക്കിയും ഡിവൈഎഫ്ഐ നേതാവിനെ വിദേശത്ത് പോകാൻ അവസരമൊരുക്കിയും രക്ഷപെടുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. ക്രമക്കേട് നടത്തിയവരെ പാർട്ടി പ്രാദേശിക നേതൃത്വം സംരക്ഷിക്കുന്നുവെന്ന പരാതിയുമായി നടപടിക്ക് ഇരയായ അക്കൗണ്ടൻ്റ് രംഗത്തെത്തി. പൊലിസിലും പരാതി നൽകിയിട്ടുണ്ട്.

കുടുംബശ്രീ യൂണീറ്റുകൾക്ക് വായ്പയായി നൽകിയ 2.23 കോടി രൂപയുടെ തിരിച്ചടവിലാണ് 24.90 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നത്. കുടുംബശ്രീ യൂണിറ്റുകൾ തിരിച്ചടച്ച പണം ബാങ്കിൽ എത്തിയില്ല. വായ്പ നൽകിയ പിന്നാക്ക വികസന കോർപ്പറേഷനിലേക്കുള്ള തിരിച്ചടവിലും തനത് ഫണ്ടിലുമായാണ് 24.90 ലക്ഷത്തിൻ്റെ കുറവ് വന്നത്. സിഡിഎസ് ചെയർപേഴ്സൻ സ്ഥാനം വഹിച്ചിരുന്ന സിപിഐഎം മഹിളാ അസോസിയേഷൻ നേതാവും പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിച്ച ഡിവൈഎഫ്ഐ ഭാരവാഹിയും അറിഞ്ഞാണ് പണം വെട്ടിച്ചത് എന്നാണ് ആരോപണം.

ക്രമക്കേട് നടത്തിയവരെ സിപിഐഎം പ്രാദേശിക നേതാക്കൾ സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്. ക്രമക്കേടിൻ്റെ വിവരം അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. മുൻ സിഡിഎസ് ചെയർപേഴ്സനെ അംഗൻവാടി വർക്കറായി നിയമിച്ചു രക്ഷപ്പെടുത്തി. പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി നേതൃത്വം ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും മറ്റാരുടെയും പേര് പറയരുതെന്നും ആവശ്യപ്പെട്ടു. ക്രമക്കേടിനെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബുവിൻ്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കഴിയും വരെ എങ്ങനെ എങ്കിലും തട്ടിപ്പ് മറച്ചു പിടിക്കാനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com