കേരളത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് രാജ്യവ്യാപക ചര്‍ച്ചയായിരിക്കുകയാണ്.
കേരളത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് രാജ്യവ്യാപക ചര്‍ച്ചയായിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അറസ്റ്റിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തിവരികയാണ്. അതിനിടയിലാണ് കേരളത്തിലെ ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ കാര്യമായ മത്സരത്തിനൊരുങ്ങിയിരുന്നില്ല. എന്നാല്‍ അരങ്ങേറ്റം കുറിച്ച 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനിതാ പ്രതാപ് 51,517 വോട്ട് നേടിയിരുന്നു. തൃശ്ശൂരില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ ജോസഫിന് 44,638 വോട്ട് ലഭിച്ചിരുന്നു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും മെച്ചപ്പെട്ട വോട്ട് ലഭിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com