'ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യം': ഗണേഷിനെതിരെ ഷിബു ബേബി ജോൺ

നരേന്ദ്ര മോദിയോട് ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നതെന്നായിരുന്നു ​ഗണേഷ് കുമാർ കഴിഞ്ഞ ​​​ദിവസം നടത്തിയ പരാമർശം
'ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യം': ഗണേഷിനെതിരെ ഷിബു ബേബി ജോൺ

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങൾക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. താൻ വർഗീയ വാദിയാണെന്നുള്ള പരാമർശം മറുപടി അർഹിക്കുന്നില്ലെന്നും താൻ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും അ​ദ്ദേഹം പ്രതികരിച്ചു.

'ഗണേഷ് കുമാർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകൾ പറഞ്ഞാൽ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽനിന്ന് യുഡിഎഫിന് മികച്ച വിജയം നേടും കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്.' ഷിബു ബേബി ജോൺ പറഞ്ഞു.

നരേന്ദ്ര മോദിയോട് ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നതെന്നായിരുന്നു ​ഗണേഷ് കുമാർ കഴിഞ്ഞ ​​​ദിവസം നടത്തിയ പരാമർശം .യുഡിഎഫ് സ്ഥാനാർഥി ആളുകളെ കബളിപ്പിക്കുകയാണെന്നും മുസ്‌ലിം പള്ളിയിൽ ചെന്നാൽ ഖുറാനിലെ പദങ്ങൾ ഉദ്ധരിച്ച് പ്രസംഗിക്കുമെന്നും അവിടെയും വലിയ അഭിനയമാണെന്നും ഗണേഷ് കുമാർ വിമർശനം നടത്തിയിരുന്നു

'ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യം': ഗണേഷിനെതിരെ ഷിബു ബേബി ജോൺ
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്; കെ ബാബുവിന് നിർണായകം

Related Stories

No stories found.
logo
Reporter Live
www.reporterlive.com