'ടിപ്പുവിന്‍റെ ഹിന്ദുകൂട്ടക്കൊലയും കൊള്ളയും, വീ വില്‍ നോട്ട് ആക്‌സപ്റ്റ് ദിസ്'; കെ സുരേന്ദ്രന്‍

പഴശ്ശിരാജയെ ഇകഴ്ത്തി ടിപ്പുസുല്‍ത്താനെ വാഴ്ത്തുന്ന ഇന്‍ഡ്യാ മുന്നണി നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സുരേന്ദ്രന്‍
'ടിപ്പുവിന്‍റെ ഹിന്ദുകൂട്ടക്കൊലയും കൊള്ളയും, വീ വില്‍ നോട്ട് ആക്‌സപ്റ്റ് ദിസ്'; കെ സുരേന്ദ്രന്‍

കോഴിക്കോട്: ടിപ്പുസുല്‍ത്താനെ വാഴ്ത്തുന്ന ഇന്‍ഡ്യാ മുന്നണിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കുകയും മതമാറ്റുകയും ചെയ്തയാളാണ് ടിപ്പുസുല്‍ത്താന്‍. പഴശ്ശിരാജയെ ഇകഴ്ത്തി ടിപ്പുസുല്‍ത്താനെ വാഴ്ത്തുന്ന ഇന്‍ഡ്യാ മുന്നണി നിലപാട് അംഗീകരിക്കാനാവില്ലെന്നുംസുരേന്ദ്രന്‍ പറഞ്ഞു.

'പഴശ്ശിരാജയെ അപമാനിക്കുകയും ടിപ്പുസുല്‍ത്താനെ വാഴ്ത്തുകയും ചെയ്യുന്ന ഇന്‍ഡ്യാമുന്നണി നിലപാട് അംഗീകരിക്കില്ല. ആരാണ് ടിപ്പുസുല്‍ത്താന്‍. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തു. സ്വര്‍ണനിധികള്‍ കൊള്ളയടിച്ചു. കൂര്‍ഗിലും മാംഗളൂരിലും ക്രിസത്യന്‍ ജനവിഭാഗത്തെ കൂട്ടക്കുരുതി നടത്തി. മലബാറില്‍ ഹിന്ദുക്കളെ കൊന്നൊടുക്കി. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തു. ലക്ഷക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഇസ്ലാമിലേയ്ക്ക് മതംമാറ്റി.' കെ സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം.

'ടിപ്പുവിന്‍റെ ഹിന്ദുകൂട്ടക്കൊലയും കൊള്ളയും, വീ വില്‍ നോട്ട് ആക്‌സപ്റ്റ് ദിസ്'; കെ സുരേന്ദ്രന്‍
'സുൽത്താൻ ബത്തേരി അല്ല, ​ഗണപതിവട്ടം തന്നെ'; നിലപാട് ആവർത്തിച്ച് കെ സുരേന്ദ്രൻ

സുല്‍ത്താന്‍ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത്. സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതാണ്. താന്‍ എംപിയായാല്‍ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ല്‍ പ്രമോദ് മഹാജന്‍ വയനാട് സന്ദര്‍ശിച്ച സമയത്ത് ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com