തരൂരിന് ബിജെപി ചായ്‌വ്, രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയുമാണ് പുതിയ കോൺഗ്രസ്: ബിനോയ് വിശ്വം

'ബാബറി മസ്ജിദ് തർക്ക ഭൂമിയിൽ നിന്ന് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചയാളാണ് തരൂർ'
തരൂരിന് ബിജെപി ചായ്‌വ്, രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയുമാണ് പുതിയ കോൺഗ്രസ്: ബിനോയ് വിശ്വം

തിരുവനന്തപുരം: ശശി തരൂരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി ചായ്‌വുള്ള സ്ഥാനാർത്ഥിയാണ് തരൂരെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ബാബറി മസ്ജിദ് തർക്ക ഭൂമിയിൽ നിന്ന് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചയാളാണ് തരൂർ. ആ ആളാണ് ഇപ്പോൾ തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നും അദ്ദേഹം വിമർശിച്ചു. രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയുമാണ് പുതിയ കോൺഗ്രസ്. നരേന്ദ്രമോദി സർക്കാരിന് മൂന്നാമൂഴമുണ്ടാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ സ്വാധീനം വളരെ വലുതാണ്. 20 എംപിമാരെയും ജയിപ്പിക്കണം. ആർഎസ്എസ്-ബിജെപി വരവിനെ ഇൻഡ്യ സംഖ്യം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കു വേണ്ടിയുള്ള സഖ്യത്തിനൊപ്പം നിൽക്കുമെന്നും ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

'തൂക്കു പാർലമെന്റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറായാൽ കോൺഗ്രസ് എന്ത് ചെയ്യും? പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്? അദാനിയുടെ പണത്തിന് പുറകെ പോകാത്ത കോൺഗ്രസുകാർ ഉണ്ടാകുമോ? ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ല', അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്നുള്ള കെ സുരേന്ദ്രന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. പ്രസ്താവന ആദ്യമൊന്നുമല്ലല്ലോയെന്നും പേര് മാറ്റുക, ആളെ കൊല്ലുക, പള്ളി മാറ്റുക എന്നിവ ബിജെപിയുടെ സ്ഥിരം പരിപാടികളാണെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com