പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ട്; കാപട്യത്തിന്റെ പേരാണ് പിണറായി വിജയന്‍; വി ഡി സതീശന്‍

'ആന്റണിയെ കളങ്കപ്പെടുത്താമെന്ന് ആരും കരുതേണ്ട'
വി ഡി സതീശന്‍
വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്നും കാപട്യത്തിന്റെ പേരാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഎപിഎ നിയമം പിന്‍വലിക്കുമെന്ന് സിപിഐഎം പറയുന്നു. 2016 മുതല്‍ 21 വരെ 165 പേര്‍ക്കെതിരെയാണ് കേരളത്തില്‍ യുഎപിഎ ചുമത്തിയത്. കരിനിയമമാണെന്ന് പുറത്ത് പ്രസംഗിക്കും. ഇന്ത്യയില്‍ ആദ്യമായി യുഎപിഎ നിയമത്തില്‍ കേസെടുത്ത സംസ്ഥാനമാണ് കേരളം. റിയാസ് മൗലവിയെ കൊന്ന ആര്‍എസ്എസ്‌കാര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പിണറായിക്ക് മടിയാണ്. പുസ്തകം വായിച്ചതിന്റെ പേരില്‍ ജയിലില്‍ ഇടാന്‍ പിണറായിയ്ക്ക് മടിയില്ല. മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്.

ജനങ്ങളെ പിണറായി കബളിപ്പിക്കുകയാണ്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രി രാവിലെ ഇറങ്ങും പൗരത്വ നിയമവുമായി. തെരഞ്ഞെടുപ്പ് കാലത്ത് പൗരത്വനിയമം എന്നതില്‍ മാത്രം ചര്‍ച്ച ഒതുക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇടത് സര്‍ക്കാരിന്റെ ദ്രോഹത്തേക്കുറിച്ചാണ്. സിപിഐഎം ബിജെ.പിയുമായി സന്ധി ചെയ്ത് മത്സരിക്കുന്നു.

സിപിഐഎം ആകെ 18 സീറ്റിലാണ് മത്സരിക്കുന്നത്. ബംഗാളില്‍ ആറാം സ്ഥാനത്തേക്ക് സിപിഐഎം പോകും. 19 സീറ്റില്‍ മല്‍സരിക്കുന്ന പാര്‍ട്ടി പ്രകടന പത്രിക ഇറക്കിയിരിക്കുന്നു. ഇതിലൂടെ സിപിഐഎം ആളെ കളിയാക്കുകയാണ്.

എ കെ ആന്റണിയുടെ ശരീരം മനസ്സ് ഓടുന്ന ചോര എല്ലാം കോണ്‍ഗ്രസാണ്. അനാരോഗ്യം കാരണം ആന്റണിക്ക് കേരളം മുഴുവന്‍ പ്രചരണം നടത്താന്‍ കഴിയില്ല. ആന്റണിയെ കളങ്കപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com