കാസർകോട് അമ്മയും മക്കളും മരിച്ച നിലയിൽ; കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം

രണ്ട് കുട്ടികളെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയെ തൂങ്ങി മരിച്ച മനിലയിലുമാണ് കണ്ടെത്തിയത്
കാസർകോട് അമ്മയും മക്കളും മരിച്ച നിലയിൽ; കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം

കാസർകോട്: അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രക്കാനത്ത് സജന ( 30)നെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരനാണ്. രണ്ട് കുട്ടികളെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയെ തൂങ്ങി മരിച്ച മനിലയിലുമാണ് കണ്ടെത്തിയത്. വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ നിന്നും കണ്ടെത്തി. പഞ്ചായത്ത് ജീവനക്കാരിയാണ് മരിച്ച സജന.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com