കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം, സര്‍വകാല റെക്കോര്‍ഡില്‍; ആശങ്ക

ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു
കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം, സര്‍വകാല റെക്കോര്‍ഡില്‍; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം. പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് കടന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി യൂണിറ്റിന്റെ ഉപയോഗമാണ്.

ആറാം തീയതി രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വ്വകാല റെക്കോര്‍ഡ് പിന്നിട്ടു. ഇന്നലെ 5487 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത. ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി വിതരണ ശൃംഖല താറുമാറാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.

വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി രംഗത്തെത്തിയിരുന്നു. വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ സഹകരിക്കണം. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടി. രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com