ഇതെന്തോന്ന് ഇങ്ങനെ! ഇത്തവണ മൈക്ക് വില്ലനായത് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിക്കവെ

സൗണ്ട് ബോക്‌സിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലായപ്പോള്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച് മൈക്ക് ഒഴിവാക്കിയാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ഇതെന്തോന്ന് ഇങ്ങനെ! 
ഇത്തവണ മൈക്ക് വില്ലനായത്  മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിക്കവെ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ വീണ്ടും മൈക്ക് പണിമുടക്കി. പത്തനംതിട്ട അടൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കണക്ഷനിലെ തകരാര്‍ മൂലം ശബ്ദ തടസ്സം ഉണ്ടായത്. പത്തനംതിട്ട അടൂരില്‍ സ്വകാര്യ ഹോട്ടലിലെ ഹാളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം നടന്നത്. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളില്‍ വിശദമായ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ശബ്ദം സംവിധാനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ സൗണ്ട് ബോക്‌സില്‍ നിന്നും തകരാര്‍ നേരിട്ടു തുടങ്ങി.

സൗണ്ട് ബോക്‌സിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലായപ്പോള്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച് മൈക്ക് ഒഴിവാക്കിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. പിന്നീട് സൗണ്ട് ബോക്‌സിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അവസാനിക്കുന്നത് വരെ സൗണ്ട് ബോക്‌സിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മൈക്ക് ഒടിഞ്ഞുവീണിരുന്നു. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു സംഭവം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com