'വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ എന്ന പേരു തന്നെ നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചു'; കോൺഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയായ കളക്ടറുമായി സംസാരിച്ചു
'വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ എന്ന പേരു തന്നെ നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചു'; കോൺഗ്രസ്

കണ്ണൂർ: വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ എന്ന പേരുതന്നെ നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി കെ കോൺഗ്രസ്. കെ സുധാകരൻ എന്ന പേരിനു പകരം കെ സുധാകരൻ S/o രാമുണ്ണി എന്നാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മാറ്റുമെന്ന് ഉറപ്പ് നൽകിയതായാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ്‌ കൗളുമായി സംസാരിച്ചതിന് ശേഷമാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയായ കളക്ടറുമായി സംസാരിച്ചു. ഇതിന് ശേഷം കെ സുധാകരൻ എന്ന് തന്നെ പേര് നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായാണ് കോൺഗ്രസ് അറിയിച്ചിരുന്നത്.

സുധാകരൻ്റെ പേര് മാറ്റിയത് ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കെ സുധാകരൻ എന്ന പേരിൽ രണ്ട് അപര സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സാധാരണ നിലയിൽ ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രികയിൽ നൽകിയ പേരാണ് അനുവദിക്കാറുള്ളത്. മത്സരിച്ച കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും കെ സുധാകരൻ എന്ന പേരിലാണ് മത്സരിച്ചതെന്നും സിപിഐഎം ഭീഷണിക്ക് മുന്നിൽ അധികാരികൾ വഴങ്ങുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമമെന്നായിരുന്നു ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജിൻ്റെ ആരോപണം.. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com