പിപിഇ കിറ്റ് ധരിച്ചെത്തി കെ സുധാകരന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു; പരാതി

സിസിടിവി ദൃശ്യങ്ങള്‍ സഹിതം മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി
പിപിഇ കിറ്റ് ധരിച്ചെത്തി കെ സുധാകരന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു; പരാതി

കൂത്തുപറമ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതായി പരാതി. പിപിഇ കിറ്റ് ധരിച്ചെത്തിയവരാണ് ബോര്‍ഡ് നശിപ്പിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ആമ്പിലാട് സൗത്ത് എല്‍പി സ്‌കൂള്‍ മുതല്‍ ആമ്പിലാട് പാറ വരെയുള്ള പ്രദേശങ്ങളിലെ മുഴുവന്‍ പോസ്റ്ററുകളും ബോര്‍ഡുകളുമാണ് നശിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ സഹിതം മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി. പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ ബോര്‍ഡ് കീറി എടുത്തശേഷം കൊണ്ടുപോയി കളയുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. പ്രദേശത്ത് നിരന്തരമായി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകളും പോസ്റ്റുകളും നശിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

പുന്നാട്, മീത്തലെ പുന്നാട് താവിലക്കുറ്റി, കല്ലങ്കോട് മേഖലയിലെ യുഡിഎഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഊരത്തൂര്‍ തായ്ക്കണ്ടം മേഖലയിലെ യുഡിഎഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. യുഡിഎഫ് ഊരത്തൂര്‍ ബൂത്ത് കമ്മിറ്റി ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com