കുട്ടികൾക്ക് ആഘോഷത്തിന്റെ നാളുകൾ; ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി

അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എംവിഡി
കുട്ടികൾക്ക്  ആഘോഷത്തിന്റെ നാളുകൾ; ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി

തിരുവന്തപുരം: അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എംവിഡി. മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ അമിതാഘോഷത്തിൻ്റെ നാളുകൾ സ്വാ​ഗതം ചെയ്തിരിക്കയാണ് കുട്ടികൾ. എന്നാൽ ചില രക്ഷിതാക്കൾ എങ്കിലും വേനലവധിക്കാലം ഭയത്തോടെയും ആശങ്കയോടെയും കാണാറുണ്ട്. അമിതാഘോഷത്തിൻ്റെ നാളുകൾ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിൻ്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാമെന്ന് എംവിഡി ഓർമ്മപ്പെടുത്തുന്നു.

ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കണക്കുകൾ പറയുന്നത്. അവധികാലം ആഘോഷമാക്കാന്‍ എംവിഡിയുടെ നിർദേശങ്ങള്‍ ഇങ്ങനെ;

1. കുട്ടികൾ നന്നായി കളിക്കട്ടെ - പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക

2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത്

3. ബൈക്കുകളിൽ ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക പ്രത്യേകിച്ച് ഗ്രൂപ്പായി.

4. വിനോദയാത്രകൾ മുൻകൂട്ടി റൂട്ട് പ്ലാൻ ചെയ്ത് സമയമെടുത്ത് നടത്തുക.

5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടൽ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോൾ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരെ ഉപയോഗപ്പെടുത്തുക. അവരെ പകൽ കൃത്യമായി വിശ്രമിക്കാൻ അനുവദിക്കുക.

6. ടാക്സി / കോൺട്രാക്റ്റ് ക്യാര്യേജുകളാണെങ്കിൽ പോലും ഡ്രൈവർമാർ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെൽട്ട്, ഹെൽമെറ്റ് എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.

8. വാഹനത്തിൻ്റെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുക.

9. നമ്മുടെ വാഹനത്തിൻ്റെ ലൈറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.

10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.

11. വാഹനങ്ങളിൽ സീറ്റിംഗ്‌ കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ യാത്രയിൽ കൊണ്ടു പോകരുത്.

കുട്ടികൾക്ക്  ആഘോഷത്തിന്റെ നാളുകൾ; ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി
പുക പരിശോധനയില്‍ ഇനി എല്ലാവരും 'വിജയി'ക്കില്ല; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

Related Stories

No stories found.
logo
Reporter Live
www.reporterlive.com