ചെമ്പ് നൽകി ഗോപി ദൈവത്തെ പറ്റിച്ചു, മോദി താമസിച്ച് പ്രചാരണം നടത്തിയിട്ടും കാര്യമില്ല ;എംവി ഗോവിന്ദൻ

മാള, ചാലക്കുടി എന്നിവിടങ്ങളിൽ എൽഡിഎഫ്‌ പൊതുയോഗങ്ങളിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്പ് നൽകി ഗോപി ദൈവത്തെ പറ്റിച്ചു, മോദി താമസിച്ച് പ്രചാരണം നടത്തിയിട്ടും കാര്യമില്ല ;എംവി ഗോവിന്ദൻ

തൃശൂർ: സ്വർണമെന്ന്‌ പറഞ്ഞ്‌ ചെമ്പ്‌ കിരീടം നൽകി ദൈവത്തേയും പറ്റിച്ചയാളാണ് സുരേഷ്ഗോപിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയുള്ള എല്ലാ ദിവസവും തൃശൂരിൽ താമസിച്ച് പ്രചാരണം നടത്തിയാലും ജയിക്കാൻ പോകുന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രെട്ടറി എംവി ഗോവിന്ദൻ. മാള, ചാലക്കുടി എന്നിവിടങ്ങളിൽ എൽഡിഎഫ്‌ പൊതുയോഗങ്ങളിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂരിന്റെ പേര്‌ പറഞ്ഞാണ്‌ മോദി തൃശൂരിൽ എത്തുന്നത്‌. അതുകൊണ്ടൊന്നും തൃശൂർ എടുക്കാനാവില്ല. കരുവന്നൂരിലെ പ്രശ്‌നം പാർട്ടി മുന്നേ പരിഹരിച്ചതാണ്. കരുവന്നൂർ ലക്ഷ്യമാക്കി ഇഡിയും ഇൻകം ടാക്‌സും വരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടാണ് എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഐഎം തൃശൂർ ജില്ലാകമ്മിറ്റിക്ക്‌ പതിറ്റാണ്ടുകളായി അക്കൗണ്ട്‌ ഉണ്ട്. എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് നടത്തുന്നുമുണ്ട്. പ്രതിപക്ഷത്തിന് നേരെ നടത്തുന്ന ഈ നടപടികളെ കേരളത്തിൽ കോൺഗ്രസ് എതിർക്കുന്നില്ല എന്നും ബിജെപിക്ക് കുട പിടിക്കുന്ന നിലപ്പാടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com