കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി, രാഹുൽ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുന്നു: അനിൽ ആൻ്റണി

മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയാണെങ്കിലും മതേതരമല്ലാത്ത പാർട്ടി
കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി, രാഹുൽ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുന്നു: അനിൽ ആൻ്റണി

പത്തനംതിട്ട: കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്നും ഇന്ത്യയെ ചതിക്കാൻ ശ്രമിച്ച ആൻ്റോ ആൻ്റണിയ്ക്കാണ് കോൺഗ്രസ് വോട്ടു തേടുന്നതെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി. പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നതെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണ്. കോൺഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസൾട്ട്. വയനാട്ടിൽ കോൺഗ്രസിന് സ്വാധീനമില്ല. മുസ്ലിം ലീഗിൻ്റെ സഹായത്താൽ മാത്രമാണ് വയനാട്ടിൽ രാഹുൽ ജയിച്ചതെന്നും അനിൽ ആൻ്റണി ചൂണ്ടിക്കാണിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് കോൺഗ്രസുകാർ പോയില്ലെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.

മുസ്ലിം സമുദായത്തിലെ തീവ്ര മനോഭാവക്കാർ മാത്രമാണ് സിഎഎയെ എതിർക്കുന്നതെന്ന് പറഞ്ഞ അനിൽ ആൻ്റണി ന്യൂനപക്ഷ പ്രീണനത്തിന് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മുഹമ്മദ് അലി ജിന്നയുടെ അതേ മനോഭാവത്തിലേക്ക് ചിലർ പോകുന്നു. മുസ്ലിം ലീഗ് ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി. മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയാണെങ്കിലും മതേതരമല്ലാത്ത പാർട്ടിയാണെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി. എസ്ഡിപിഐ അപകടകാരികളായ പാർട്ടിയെന്നും അനിൽ ആൻ്റണി ചൂണ്ടിക്കാണിച്ചു.

പി ജെ കുര്യനെ ചെറുപ്പം മുതലേ അറിയാം. താൻ ബിജെപിയെ വഞ്ചിക്കും എന്ന പി ജെ കുര്യൻ്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും അനിൽ ആൻ്റണി വ്യക്തമാക്കി. ബിബിസി ഡോക്യുമെൻ്ററി വിഷയത്തിലാണ് താൻ ബിജെപിയിലേക്ക് പോയത്. രാഹുൽ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുന്നതായും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com