സി എം ഫായിസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മന്ത്രി ബി സെഡ് സമീര്‍ ഖാനാണ് ഫായിസിനെ കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്നാണ് വിവരം.
സി എം ഫായിസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബെംഗളൂരു: മുന്‍ ജനതാദള്‍ എസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സി എം ഇബ്രാഹിന്റെ മകന്‍ സി എം ഫായിസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബെംഗളൂരുവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും പങ്കെടുത്തു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹുംനാബാദ് മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ഫായിസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് സി എം ഇബ്രാഹിം ജെഡിഎസ് വിട്ടിരുന്നു.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയില്ലെന്നാരോപിച്ചാണ് സി എം ഇബ്രാഹിം കോണ്‍ഗ്രസ് വിട്ടത്. ഫായിസിന്റെ വരവ് കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്തും. മന്ത്രി ബി സെഡ് സമീര്‍ ഖാനാണ് ഫായിസിനെ കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com