'അപരഭീഷണി'യിൽ നിന്നും രക്ഷപെട്ട് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ

മണ്ഡലത്തിൽ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം 11പേരുടെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു
'അപരഭീഷണി'യിൽ നിന്നും രക്ഷപെട്ട് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ

പാലക്കാട്: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം പുരോമിക്കുമ്പോൾ മുന്നണി വ്യത്യാസമില്ലാതെ പ്രധാന സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷവും അപര ഭീഷണിയിലാണ്. എന്നാൽ പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ അപരഭീഷണിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവനെതിരെ പത്രിക നൽകിയ അപരസ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതാണ് വിജയരാഘവന് രക്ഷയായത്. സ്വതന്ത്രസ്ഥാനാർത്ഥിയായി പത്രിക നൽകിയ ചെർപ്പുളശ്ശേരി സ്വദേശി എ വിജയരാഘവൻ്റെ പത്രികയാണ് തള്ളിയത്. മണ്ഡലത്തിൽ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം 11പേരുടെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു.

നേരത്തെ വടകരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനും എതിരെ അപരന്മാര്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ എന്നിവര്‍ക്കെതിരെയും അപരന്മാര്‍ പത്രിക സമര്‍പ്പിച്ചു. രണ്ട് കെ സുധാകരന്മാരും ഒരു എം വി ജയരാജനുമാണ് സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com