ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി; റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്
ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി; റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം

കോട്ടയം: നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. നട്ടാശ്ശേരി വടുതലയിൽ വിജു മാത്യു(48)വാണ് മരിച്ചത്. കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെ കായംകുളം എറണാകുളം-മെമുവാണ് വിജുവിനെ ഇടിച്ചത്.

കീ മാനായി ജോലി ചെയ്യുന്ന വിജു തൊഴിലാളി യൂണിയൻ നേതാവുകൂടിയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com