ക്ഷേത്രത്തിനും പള്ളിക്കും ഒരു കവാടം തീർത്ത നാടാണ്,വെറുപ്പിന്റെ നാടല്ല; 'കേരള സ്റ്റോറി'യില്‍ എ എ റഹീം

ആർഎസ്എസിനെയും ബിജെപിയെയും അകറ്റിനിർത്തുന്ന നാടാണ് കേരളം. വെറുപ്പിന്റെ നാടല്ല സൗഹാർദ്ദത്തിന്റെ നാടാണ് കേരളം
ക്ഷേത്രത്തിനും പള്ളിക്കും ഒരു കവാടം തീർത്ത നാടാണ്,വെറുപ്പിന്റെ നാടല്ല; 'കേരള സ്റ്റോറി'യില്‍ എ എ റഹീം

തിരുവനന്തപുരം : 'കേരള സ്റ്റോറി' സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതിൽ ‍‍ഡിവൈഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി. ദൂരദർശൻ വെറുപ്പിന്റെ ഫാക്ടറി ആക്കുന്നുവെന്നും വിദ്വേഷ പ്രചരണത്തിന്റെ കേന്ദ്രമാക്കി ദൂരദർശൻ മാറുകയാണെന്നും എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ റഹീം പറഞ്ഞു. സിനിമ സംപ്രേഷണം ചെയ്യുന്നത് ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ദൂരദർശൻ തെറ്റായ നിലപാട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാളികൾ ബഹിഷ്കരിച്ച സിനിമയാണ് കേരള സ്റ്റോറിയെന്ന് എ എ റഹീം പറഞ്ഞു. മലയാളികളെ തമ്മിലടിപ്പിക്കാൻ സാധിക്കില്ല. കേന്ദ്രത്തിന്റെയും ബിജെപിയുടെയും നീക്കത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക, ഇസ്ലാമോഫോബിയ വളർത്തുക എന്നതാണ് കേരള സ്റ്റോറി പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എ എ റഹീം കുറ്റപ്പെടുത്തി.

സംഘപരിവാർ അധികാരത്തിനു മുന്നിൽ അടിയറവ് പറഞ്ഞ മാധ്യമങ്ങളെ കേരള സ്റ്റോറിയുടെ ബ്രാൻഡ് അംബാസിഡറാക്കുന്നു. കേരളം ഒറ്റക്കെട്ടായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സിനിമയെ ബഹിഷ്കരിക്കണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെയും ബിജെപിയും അകറ്റിനിർത്തുന്ന നാടാണ് കേരളം .കേരളം വെറുപ്പിന്റെ നാടല്ല സൗഹാർദ്ദത്തിന്റെ നാടാണ്. ക്ഷേത്രത്തിനും പള്ളിക്കും ഒരു കവാടം തീർത്ത നാടാണ് കേരളം. ദൂരദർശന് ഇന്നത്തേത് ഏറ്റവും മോശമായ ദിവസമായിരിക്കുമെന്നും എ എ റഹിം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com